യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചു
കോളജിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തത്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘർഷത്തെ തുടര്‍ന്ന് പ്രിൻസിപ്പാള്‍ എല്ലാ വിദ്യാർഥി സംഘടനകളുടെയും യോഗം വിളിച്ചു. കോളജ് പ്രിൻസിപ്പാള്‍ തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കോളജിലെ സംഘർഷങ്ങൾ ഒഴിവാക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. അതേസമയം ഹോസ്റ്റലിലെ താമസക്കാരുടെ വിവരം നൽകണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹോസ്റ്റൽ വാർഡന് നിർദേശം നൽകി. പഠനം കഴിഞ്ഞവരും ഹോസ്റ്റലിൽ തുടരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകൻ നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ മഹേഷിനെ പുറത്താക്കണമെന്ന് എസ്എഫ്ഐയും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.