തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം ആസൂത്രിതമെന്ന് പൊലീസ്. അഖില്‍ ഉള്‍പ്പടെയുള്ളവരെ എസ്എഫ്ഐ നേതാക്കള്‍ മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കി ആക്രമിക്കുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.
യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; ആസൂത്രിതമെന്ന് പൊലീസ് - എസ്എഫ്ഐ
കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതെന്നും പൊലീസ് എഫ്ഐആർ
ക്യാന്‍റിനില്‍ വച്ച് പാട്ട് പാടിയതിന് അഖിലിനെയും സുഹൃത്തിനെയും യൂണിറ്റ് റൂമില്‍ വച്ച് ഭീഷണിപ്പെടുത്തിയതിനെതിരെ വിദ്യാര്‍ഥികള്‍ പരസ്യമായി പ്രതിഷേധിച്ചതിലുള്ള വൈരാഗ്യവും എസ്എഫ്ഐ യൂണിറ്റ് നേതൃത്വത്തിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതുമാണ് ആക്രമണത്തിന് കാരണമെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. ശിവരഞ്ജിത്തിന്‍റെയും എഎന്‍ നസീമിന്‍റെയും നേതൃത്വത്തിലുള്ള സംഘം ആദ്യം മെയിൻ ഗെയ്റ്റിന് സമീപം വച്ച് അഖിലിനെ കുത്താന്‍ ശ്രമിച്ചെങ്കിലും അഖില്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിച്ചെന്ന പ്രതികള്‍ അഖിലിനെ യൂണിറ്റ് റൂമിന് സമീപം വച്ച് കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.