യൂണിവേഴ്‌സിറ്റി കോളജ് അക്രമത്തില്‍ അഖിലിന്‍റെ മൊഴി; കുത്തിയത് ശിവരഞ്ജിത്ത് - statement
ചികിത്സിക്കുന്ന ഡോക്‌ടർമാര്‍ക്കാണ് അഖില്‍ മൊഴി നല്‍കിയത്.
തിരുവനന്തപുരം: എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്താണ് കുത്തിയതെന്ന് ആക്രമണത്തിനിരയായ അഖിലിന്‍റെ മൊഴി. നസീം അടക്കം ഇരുപതോളം പേര്‍ ഒപ്പമുണ്ടായിരുന്നു. ക്രൂരമായി മര്‍ദനം ഏറ്റതായും അഖില്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഇക്കാര്യം ഡോക്‌ടർമാര്‍ പൊലീസിനെ അറിയിച്ചു. വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് ഡോക്‌ടർമാരുടെ അനുവാദം തേടി. ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്ററിലായിരുന്ന അഖിലിനെ ഇന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. അതിനാൽ തന്നെ പൊലീസിന് ഇന്ന് മൊഴിയെടുക്കാന്‍ ഡോക്‌ടർമാര്‍ അനുമതി നല്‍കിയില്ല. നാളെ മൊഴിയെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.