നിഖിലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും, യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തേക്കും - യൂണിവേഴ്സിറ്റി കോളജ്
യൂണിവേഴ്സിറ്റി കോളജിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിഖില മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്കു ശ്രമിച്ച നിഖിലയുടെ മൊഴി വീണ്ടും എടുക്കും. ആത്മഹത്യക്ക് ശ്രമിച്ചതിന് ശേഷം പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിയൊന്നുമില്ലെന്ന് നിഖില പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിഖില മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് നിഖിലയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേ സമയം കോളജിലെ യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ റാഗിങ് വിരുദ്ധ നിയമപ്രകാരം കേസെടുത്തേക്കും. ഇതു സംബന്ധിച്ച് നിയമപോദേശം തേടാന്‍ അന്വേഷണം സംഘം തീരുമാനിച്ചു.