തിരുവനന്തപുരം: ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തരത്തിലുള്ള ബജറ്റാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്‌ധനും പ്ലാനിങ് ബോര്‍ഡ് മുൻ അംഗവുമായ സി.പി.ജോണ്‍.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ജനങ്ങള്‍ പ്രതിസന്ധിയില്‍ കഴിയുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള ഒരു പദ്ധതിയും കേന്ദ്ര ബജറ്റ് 202ല്‍ പ്രഖ്യാപിച്ചിട്ടില്ല. ദീര്‍ഘകാല അടിസ്ഥാന-സൗകര്യ വികസനവും ഡിജിറ്റല്‍ വികസനവുമെക്കെയാണ് ബജറ്റിന്‍റെ പ്രതിപാദ്യം. ഒരു ബജറ്റിന്‍റെ സമീപനം ഇങ്ങനെയാകാന്‍ പാടില്ല. രണ്ട് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയിലുണ്ടാകുന്ന സാമ്പത്തികമായ പ്രശ്‌നങ്ങളെ കുറിച്ച് ഈ ബജറ്റില്‍ പ്രതിപാദിച്ചിട്ടില്ല.