കേരളം

kerala

ETV Bharat / state

അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ; 66.10 ലക്ഷം രൂപയുടെ ഭരണാനുമതി - സംസ്ഥാനത്തെ അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്

ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരേ മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്

id card for ankanvadi  id card for ankanvadi teachers  unified identity card for anganwadi teachers in the state  id card for anganwadi teachers  id card for anganwadi  anganwadi teachers  ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്  അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്  സംസ്ഥാനത്തെ അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്  വനിതാ ശിശു വികസന വകുപ്പ്
സംസ്ഥാനത്തെ അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്; 66.10 ലക്ഷം രൂപയുടെ ഭരണാനുമതി

By

Published : Oct 26, 2021, 8:34 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരേ മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി 66.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാശിശുക്ഷേമ വകുപ്പ് അറിയിച്ചു.

ALSO READ: 'മിനിമം ചാര്‍ജ് 12 ഉം വിദ്യാര്‍ഥികളുടേത് 6 ഉം ആക്കണം' ; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

സ്ഥിരം ജീവനക്കാരായ 33,115 വര്‍ക്കര്‍മാര്‍ക്കും 32,986 ഹെല്‍പ്പര്‍മാര്‍ക്കും ഇതോടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാകും. കാര്‍ഡിന്‍റെ രൂപരേഖ വകുപ്പ് ആസ്ഥാനത്ത് നിന്ന് തയാറാക്കി ജില്ല ഓഫിസിലേക്ക് ഇ-മെയില്‍ ആയി നല്‍കിയിട്ടുണ്ടെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details