കേരളം

kerala

ETV Bharat / state

യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി കേരളത്തിലെത്തി - യുക്രൈൻ റഷ്യ സംഘർഷം

തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചുപേരും കൊച്ചിയിൽ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്.

ukrain russia conflict  Malayalee students returned to Kerala  Russia attack Ukraine  Russia Ukraine Crisis News  operation ganga  ഓപ്പറേഷൻ ഗംഗ  യുക്രൈൻ റഷ്യ സംഘർഷം  യുക്രൈനിൽ നിന്ന് മലയാളി വിദ്യാർഥികൾ കേരളത്തിലെത്തി
യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി കേരളത്തിലെത്തി

By

Published : Feb 28, 2022, 10:45 PM IST

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി തിങ്കളാഴ്‌ച കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചുപേരും കൊച്ചിയിൽ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്. ഇതോടെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കേരളത്തിലെത്തിയവരുടെ എണ്ണം 94 ആയി.

യുക്രൈനിലുള്ള 3,493 പേര്‍ നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുകയാണ്. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട്.

കേരള ഹൗസില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണവും തയാറാണ്. പൂര്‍ണമായും സൗജന്യമായി കേരള സര്‍ക്കാര്‍ അവരെ നാട്ടിലെത്തിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തും. ഇന്നലെ 82 വിദ്യാർഥികൾ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.

Also Read: കീവിലെ ട്രെയിൻ ഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി

ABOUT THE AUTHOR

...view details