കേരളം

kerala

ETV Bharat / state

K Rail: കെ റെയിലിനെതിരെ യുഡിഎഫ് പ്രതിഷേധം 18ന് - കെ റെയിലിനെതിരെ എംഎം ഹസന്‍

സെക്രട്ടേറിയറ്റിന് മുന്നിലും പദ്ധതി കടന്നുപോകുന്ന പത്ത് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് മുന്നിലും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എംഎം ഹസന്‍ അറിയിച്ചു.

UDF protest against K Rail  കെ റെയിലിനെതിരെ യുഡിഎഫ് പ്രതിഷേധം  സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ്‌  കെ റെയിലിനെതിരെ എംഎം ഹസന്‍  mm hassan against K Rail project
K Rail: കെ റെയിലിനെതിരെ യുഡിഎഫ് പ്രതിഷേധം 18ന്

By

Published : Dec 14, 2021, 4:39 PM IST

തിരുവനന്തപുരം:കെ-റെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യുഡിഎഫ് 2021 ഡിസംബര്‍ 18 ന്‌ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. സെക്രട്ടേറിയറ്റിന് മുന്നിലും പദ്ധതി കടന്നുപോകുന്ന പത്ത് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് മുന്നിലും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എംഎം ഹസന്‍ അറിയിച്ചു.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ജനകീയ മാര്‍ച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കോട്ടയം കലക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോഴിക്കോട് പികെ കുഞ്ഞാലിക്കുട്ടി, പത്തനംതിട്ട പിജെ ജോസഫ്, ആലപ്പുഴ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കൊല്ലത്ത് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ്, തൃശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍സെക്രട്ടറി ജി ദേവരാജന്‍, മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീര്‍, കണൂരില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ദീഖ് എംഎല്‍എ, കാസര്‍ഗോഡ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

also read: മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു: മുഖ്യമന്ത്രി

യുഡിഎഫ് കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എംഎല്‍എ എറണാകുളത്തും സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ സെക്രട്ടറിയേറ്റിന് മുന്നിലും നാഷണല്‍ ജനതാദള്‍ പ്രസിഡന്‍റ് ജോണ്‍ ജോണ്‍ തിരുവനന്തപുരത്തും മാണി സി കാപ്പന്‍ എംഎല്‍എ കോട്ടയത്തും അഡ്വക്കേറ്റ് രാജന്‍ബാബു ആലപ്പുഴയിലും പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details