തിരുവനന്തപുരം: ലോകയുക്ത സംബന്ധിച്ചുള്ള ഓർഡിനൻസ് അഴിമതി നിരോധന നിയമത്തിൻ്റെ കഴുത്തു ഞെരിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും മേലുള്ള ആരോപണം ലോകായുക്തയുടെ പരിഗണനയിലാണ്. ഇവരെ സംരക്ഷിക്കാനാണ് ധൃതി പിടിച്ചുള്ള തീരുമാനം. ഇതിനെ യുഡിഎഫ് പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്നും ഹസൻ പ്രതികരിച്ചു. ഗവർണർ ഈ ഓർഡിനൻസിൽ ഒപ്പിടരുതെന്നും ഹസൻ ആവശ്യപ്പെട്ടു.
ലോകായുക്ത ഭേദഗതി അഴിമതി നിരോധന നിയമം ഇല്ലാതാക്കാൻ; പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് എം.എം ഹസൻ
മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും മേലുള്ള ആരോപണം ലോകായുക്തയുടെ പരിഗണനയിലാണ്. ഇവരെ സംരക്ഷിക്കാനാണ് ധൃതി പിടിച്ചുള്ള തീരുമാനമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ ആരോപിച്ചു.
ലോകായുക്ത ഭേദഗതി അഴിമതി നിരോധന നിയമം ഇല്ലാതാക്കാനെന്ന് എംഎം ഹസ്സൻ
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുകൂലമായ കോടതി വിധി സിപിഎമ്മിൻ്റെ മുഖത്തേറ്റ അടിയാണെന്ന് ഹസൻ. ഉമ്മൻചാണ്ടിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ പാളി. പിണറായി സർക്കാർ ഭരിച്ചിട്ടും ഉമ്മൻചാണ്ടിക്കെതിരായി ഒരു തെളിവും കണ്ടെത്താനായില്ല. മുഖ്യമന്ത്രിയും കോടിയേരിയും ജനങ്ങളോട് മാപ്പു പറയണമെന്നും ഹസൻ ആവശ്യപ്പെട്ടു.
Also Read: ലോകായുക്ത നിയമ ഭേദഗതി: തീരുമാനം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് കോടിയേരി