കേരളം

kerala

ETV Bharat / state

തോല്‍വിയില്‍ ചര്‍ച്ച ; യുഡിഎഫ് ഉന്നതാധികാര സമിതി സെപ്‌റ്റംബർ 23ന് - എംഎം ഹസൻ

ജില്ല ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം സെപ്‌റ്റംബർ 28ന് രാവിലെ 11ന് തിരുവനന്തപുരത്ത്

UDF Committee meeting on September 23  UDF Committee meeting  UDF Committee  Committee meeting o  UDF  യുഡിഎഫ് ഉന്നതാധികാര സമിതി യോഗം സെപ്‌റ്റംബർ 23ന്  യുഡിഎഫ് ഉന്നതാധികാര സമിതി യോഗം  യുഡിഎഫ്  ഉന്നതാധികാര സമിതി യോഗം  എംഎം ഹസൻ  mm hassan
യുഡിഎഫ് ഉന്നതാധികാര സമിതി യോഗം സെപ്‌റ്റംബർ 23ന്

By

Published : Sep 15, 2021, 3:29 PM IST

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യാൻ യുഡിഎഫ് ഉന്നതാധികാര സമിതി സെപ്‌റ്റംബർ 23ന് ചേരും. പൂർണമായും ഒരു ദിവസം ഇതിനായി മാറ്റിവയ്ക്കും. പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം സംബന്ധിച്ച ചർച്ചയും അന്നത്തെ യോഗത്തിലുൾപ്പെടുത്തുമെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു.

ALSO READ:പാലാ ബിഷപ്പിനെതിരെ സിറോ മലബാർ സഭാവക്താവ് ഫാ. പോൾ തേലക്കാട്ട്

ഇന്ധന വില വർധനയ്‌ക്കെതിരെ സെപ്‌റ്റംബർ 20ന് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തിൽ ധർണ നടത്തും. യുഡിഎഫ് ജില്ല ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം സെപ്‌റ്റംബർ 28ന് രാവിലെ 11ന് തിരുവനന്തപുരത്ത് നടക്കും.

നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റികൾ സെപ്‌റ്റംബർ 30നുള്ളിലും മണ്ഡലം കമ്മിറ്റികൾ ഒക്ടോബർ 10നുള്ളിലും പുനസംഘടിപ്പിക്കുമെന്ന് എംഎം ഹസൻ അറിയിച്ചു.

ABOUT THE AUTHOR

...view details