തിരുവനന്തപുരം:കഴക്കൂട്ടം മണ്ഡലത്തിലും ഇരട്ട വോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ഡോ.എസ്.എസ് ലാൽ. മണ്ഡലത്തിൽ 15000ത്തോളം ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. ഒരേ വോട്ടർ ഐഡിയിൽ 460 വോട്ടർമാരെ കണ്ടെത്തിയതായി എസ്.എസ് ലാൽ പറഞ്ഞു. ഒരേ പേരിലും ഫോട്ടോയിലും വിലാസത്തിലും ഉള്ള ഒന്നിലധികം പേർ വോട്ടർ പട്ടികയിലുണ്ട്. ചിലതിൽ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം ഉണ്ടെകിലും ഫോട്ടോയും പേരും ഒന്നു തന്നെ.
കഴക്കൂട്ടം മണ്ഡലത്തിലും ഇരട്ട വോട്ട്; ആരോപണവുമായി യുഡിഎഫ്
ഒരേ വോട്ടർ ഐഡിയിൽ 460 വോട്ടർമാരെ കണ്ടെത്തിയതായി എസ്.എസ് ലാൽ പറഞ്ഞു
കഴക്കൂട്ടം മണ്ഡലത്തിലും ഇരട്ട വോട്ട് ;ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി
നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് എസ്.എസ് ലാൽ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്രയേറെ വിവരങ്ങൾ വന്നിട്ടും ബിജെപിയോ സിപിഎമ്മാ മിണ്ടാത്തത്. ഇരുവർക്കും അതുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത് കൊണ്ടാകാമെന്നും ലാൽ പറഞ്ഞു. വട്ടിയൂർക്കാവിലെയും നേമത്തെയും യുഡിഎഫ് സ്ഥാനാർഥികൾ നേരത്തെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ചിരുന്നു.