തിരുവനന്തപുരം:രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് യുഡിഎഫിൻ്റെ വോട്ടു പോലും നേടാനായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ട് യുഡിഎഫ് എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത് മുന്നണിയുടെ തകർച്ചയ്ക്ക് വേഗത കൂടുന്നതിൻ്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി എം .വി ശ്രേയാംസ് കുമാറിനെ കോടിയേരി അഭിനന്ദിച്ചു.
യുഡിഎഫ് സ്ഥാനാർഥിക്ക് യുഡിഎഫിൻ്റെ വോട്ടു പോലും നേടാനായില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ - യുഡിഎഫ് സ്ഥാനാർഥി
രണ്ട് യുഡിഎഫ് എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത് മുന്നണിയുടെ തകർച്ചയ്ക്ക് വേഗത കൂടുന്നതിൻ്റെ തെളിവാണെന്നും കോടിയേരി..
യുഡിഎഫ് സ്ഥാനാർഥിക്ക് യുഡിഎഫിൻ്റെ വോട്ടു പോലും നേടാനായില്ല;കോടിയേരി ബാലകൃഷ്ണൻ
നേതൃത്വ പ്രതിസന്ധിയിൽ ഉഴലുകയാണ് കോൺഗ്രസ്. ജനാധിപത്യവും കേന്ദ്രീകൃത നേതൃത്വവും ഇല്ലാത്ത
കോൺഗ്രസിന് എഐസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നിയമസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവന്ന യുഡിഎഫിന് തങ്ങളുടെ എംഎൽഎമാരുടെ വിശ്വാസം പോലും ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് സഭാ നടപടികളിൽ നിന്ന് മനസിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.