സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് യു.ഡി.എഫ് - യു.ഡി.എഫ്.
കേരളം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് യു.ഡി.എഫ്. കേരളം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. അനിവാര്യമായ സ്ഥലങ്ങളിൽ മാത്രം സമ്പൂർണ ലോക്ക് ഡൗൺ മതിയെന്ന നിലപാടാണ് യു.ഡി.എഫിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടെസ്‌റ്റുകൾ വർധിപ്പിക്കണം. കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം. കൊവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.