തിരുവനന്തപുരം:പാറശാല പഞ്ചായത്തിലെ ചെറുവാരക്കോണം വാർഡിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ രംഗത്ത്. മുൻ പഞ്ചായത്ത് അംഗം കെ സുധാമണിയും പാർട്ടി മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം ജി ശാലിനിയും ആണ് കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടുന്നതായി സൂചിപ്പിച്ച് ഫ്ലക്സ് ബോർഡുകൾ ഉൾപ്പെടെവച്ച് പ്രചാരണം ആരംഭിച്ചത്. പാർട്ടി നേതാക്കൾ സ്ഥാനാർഥിത്വം നൽകി എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇരുവരും രംഗത്തെത്തിയത്. പാർട്ടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി വിൻസറിന്‍റെ ഭാര്യയാണ് കെ. സുധാമണി.
അങ്കത്തിന് മുന്നേ പാളയത്തില്‍ പട; പാറശാലയില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ രംഗത്ത് - ചെറുവാരക്കോണം വാർഡ്
മുൻ പഞ്ചായത്ത് അംഗം കെ സുധാമണിയും പാർട്ടി മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം ജി ശാലിനിയും ആണ് കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടുന്നതായി സൂചിപ്പിച്ച് ഫ്ലക്സ് ബോർഡുകൾ ഉൾപ്പെടെവച്ച് പ്രചാരണം ആരംഭിച്ചത്.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുണ്ടപ്ലാവിള രാജേഷിന്‍റെ ഭാര്യയാണ് ശാലിനി. പാർട്ടിയിലെ പ്രധാന പ്രവർത്തകരുടെ ഭാര്യമാർ മത്സര രംഗത്തെത്തിയതോടെ കടുത്ത ചർച്ചയിലാണ് പാറശ്ശാലയിലെ കോൺഗ്രസ് നേതൃത്വം. മൂന്നു തവണ മത്സര രംഗത്തുണ്ടായിരുന്ന സുധാമണി കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർഥിക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു.അതേസമയം പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചത് കെ സുധാമണിയെ ആണെന്നും, ചിഹ്നം വച്ചുകൊണ്ട് വിമതർ രംഗത്ത് എത്തിയത് പാർട്ടിഗൗരവമായി കാണുന്നുവെന്നും മണ്ഡലം പ്രസിഡന്‍റ് പറഞ്ഞു.