കേരളം

kerala

ETV Bharat / state

ഇരട്ടക്കൊലപാതക കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിൽ - custody

കൊവിഡ് പരിശോധനക്ക് ശേഷം ഉണ്ണിയെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിനു ശേഷം മദപുരം മലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം അന്‍സാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇരട്ടക്കൊലപാതകം  പൊലീസ് പിടിയിൽ  തിരുവനന്തപുരം  ഉണ്ണി എന്ന ബിജു  നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി  custody  twin murder
ഇരട്ടക്കൊലപാതക കേസില്‍ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിൽ

By

Published : Sep 4, 2020, 2:18 PM IST

തിരുവനന്തപുരം:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിൽ. വെമ്പായം മദപുരം സ്വദേശി ഉണ്ണി എന്ന ബിജു, സുഹൃത്ത് പുല്ലമ്പാറ സ്വദേശി അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. കൊവിഡ് പരിശോധനക്ക് ശേഷം ഉണ്ണിയെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിനു ശേഷം മദപുരം മലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. പുറത്തിറങ്ങിയാല്‍ കൊല്ലപ്പെട്ടവരുടെ സംഘം അപായപ്പെടുത്തുമെന്ന ഭീതിയില്‍ മരക്കൊമ്പില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ചില്ല ഒടിഞ്ഞതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

അതേസമയം അന്‍സാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ ഒൻപത് പ്രതികളാണ് ഇതിനകം പിടിയിലായത്. കേസില്‍ നേരത്തേ അറസ്റ്റിലായ സജീബ്, സനല്‍, പ്രീജ എന്നിവരെ തെളിവെടുപ്പ് നടത്താൻ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

ABOUT THE AUTHOR

...view details