തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ഡോക്‌ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്‌ടർക്കും പുലയനാർ കോട്ടയിലെ ഒരു ഡോക്‌ടർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പുലയനാർ കോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ പരിശോധന നടത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ പരിശോധനയും നടക്കുകയാണ്.
തിരുവനന്തപുരത്ത് രണ്ട് ഡോക്‌ടർമാർക്ക് കൂടി കൊവിഡ് - ഡോക്‌ടർമാർക്ക് കൊവിഡ്
പേരൂർക്കട താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്‌ടർക്കും പുലയനാർ കോട്ടയിലെ ഒരു ഡോക്‌ടർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരത്ത് രണ്ട് ഡോക്‌ടർമാർക്ക് കൂടി കൊവിഡ്
കഴിഞ്ഞ ദിവസം 88 പേർക്ക് കൊവിഡ് ബാധിച്ച കിൻഫ്ര പാർക്കിൽ നടന്ന പരിശോധനയിൽ ഇന്ന് 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കിൻഫ്രയിലെ ജീവനക്കാരനും 13 പേർ തുമ്പ നിവാസികളുമാണ്. പട്ടം വൈദ്യുത ഭവനിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംഘത്തിലെ ഒരു പൊലീസുകാരനും കൊവിഡ് ബാധയുണ്ട്.