കേരളം

kerala

ETV Bharat / state

ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍ - Twin brothers commit suicide kottayam

ബാങ്ക് ഉദ്യോഗസ്ഥർ സ്ഥിരമായി വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു എന്നും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വരുമോ എന്ന ഭയം കൊണ്ടാണ് യുവാക്കൾ ആത്മഹത്യ ചെയ്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഇരട്ട സഹോദരങ്ങള്‍  ആത്മഹത്യ  അടിയന്തര പ്രമേയം  പ്രതിപക്ഷം സഭയില്‍  കോട്ടയത്ത് ആത്മഹത്യ  Twin brothers suicide  Twin brothers commit suicide  Twin brothers commit suicide kottayam  kottayam Suicide
ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍

By

Published : Aug 4, 2021, 3:18 PM IST

തിരുവനന്തപുരം:കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ബാങ്ക് ഉദ്യോഗസ്ഥർ സ്ഥിരമായി വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു എന്നും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വരുമോ എന്ന ഭയം കൊണ്ടാണ് യുവാക്കൾ ആത്മഹത്യ ചെയ്തത് എന്നും തിരുവഞ്ചൂർ പറഞ്ഞു.

മറുപടിയുമായി ഭരണപക്ഷം

തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ആരോപണങ്ങൾ അടിസ്ഥാന വിരുദ്ധമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഏഴുമാസം മുമ്പാണ് യുവാക്കൾക്ക് ബാങ്ക് നോട്ടീസ് നൽകിയത്. തിരിച്ചടവ് മുടങ്ങിയാൽ സർഫാസി നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.

എന്നാൽ ബാങ്ക് നടപടി സ്വീകരിച്ചിട്ടില്ല. ബാങ്ക് മാനേജർ നേരിട്ട് വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. മരണത്തിന് കാരണമായത് ഇതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. പൊലീസ് പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി കണ്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കടന്നാക്രമിച്ച് വി.ഡി സതീശന്‍

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ ഉൾക്കൊള്ളാൻ വിമുഖത കാട്ടുന്ന സർക്കാർ പ്രതിക്കൂട്ടിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. സംസ്ഥാനം ആത്മഹത്യയുടെ മുനമ്പിലാണ്. 10000ൽ അധികം റിക്കവറി നോട്ടീസുകളാണ് ആളുകൾക്ക് കിട്ടിയത്.

കൂടുതല്‍ വര്‍ത്തകള്‍ക്ക്: കോട്ടയത്ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ഇത് പ്രതിസന്ധി കാലഘട്ടം അല്ലായിരുന്നെങ്കിൽ ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്യില്ലായിരുന്നു. ഓരോ മേഖലയിലും ആത്മഹത്യകൾ ഉണ്ടാവുകയാണ്. ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും കാണാനുള്ള കണ്ണും കാതും സർക്കാരിന് വേണമെന്നും പ്രതിപക്ഷനേതാവ് ഓര്‍മിപ്പിച്ചു.

അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

ABOUT THE AUTHOR

...view details