തിരുവനന്തപുരം : മാനവീയം വീഥിയിൽ വീണ്ടും അടി (manaveeyam veedhi violence clashes). ഇന്നലെ രാത്രി 12 മണിയോടെയാണ് അടി. സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. സംഘർഷത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മർദനമേറ്റ് ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പരാതിക്കാർ ഇല്ലാത്തതും പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുണ്ട്.