മാസ്‌ക് ധരിക്കാത്തതിന് പിഴ അടക്കാൻ സ്റ്റേഷനിൽ എത്തിയ പോക്സോ കേസിലെ പ്രതി പിടിയിൽ
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പോക്സോ കേസിലെ പ്രതി പിടിയിൽ; പിടിയിലായത് മാസ്‌ക് ധരിക്കാത്തതിന് പിഴ അടക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ
തിരുവനന്തപുരം: തിരുവല്ലത്ത് പോക്സോ കേസിലെ പ്രതി പിടിയിൽ. പിടിയിലായത് സുഹൃത്തിനൊപ്പം മാസ്‌ക് ധരിക്കാത്തതിന് പിഴ അടക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ. പുഞ്ചക്കരി കിഴക്കേക്കരി പുതുവൽ പുത്തൻ വീട്ടിൽ മഹേഷ് (29)നെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഒരു വർഷമായി ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.