തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനം. ജൂലൈ 31 വരെ 52 ദിവസമാണ് കേരള തീരത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
ജൂണ്‍ 9 അർദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം - fisheries department kerala
ജൂലൈ 31 വരെ 52 ദിവസമാണ് കേരള തീരത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ജൂണ്‍ 9 അർദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
Also Read:ന്യൂനപക്ഷ അനുപാതം : സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
ട്രോളിംഗ് നിരോധന സമയത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഹാർബറുകളിലും മറ്റും കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കാലയളവിലും തുടരും.