കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് ബാധ - കേരളം

തിരുവനന്തപുരം നന്ദന്‍കോട് നിന്ന് ശേഖരിച്ച സാമ്പിളിലാണ് 40 വയസുകാരന് വൈറസ് ബാധ.

തിരുവനന്തപുരം  Trivandrum  Trivandrum latest news  Trivandrum news  Zica updates  സിക്ക വൈറസ്  സിക്ക  കേരളം  ZICA
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

By

Published : Jul 10, 2021, 8:14 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളിലാണ് ഒരാളില്‍ വൈറസ് ബാധ കണ്ടെത്തിയത്.

ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരനില്‍ രോഗമുള്ളതായി കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ അയച്ച 27 സാമ്പിളുകളിലാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേരിലാണ് സ്ഥിരീകരിച്ചത്.

പുതുതായി ഒരാള്‍ക്ക് കൂടി രോഗം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

READ MORE:കേരളത്തിലും സിക്ക വൈറസ് ; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസുള്ള ഗര്‍ഭിണിയിലാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്.

ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ABOUT THE AUTHOR

...view details