തിരുവനന്തപുരം:വിക്രം സാരാഭായി സ്‌പേസ് സെന്‍ററിലേക്കുള്ള ഭീമൻ യന്ത്രവുമായി മഹാരാഷ്ട്രയില്‍ നിന്ന് ഒരു ലോറി യാത്ര തുടങ്ങിയിട്ട് ഒരു വർഷം. ദിവസം അഞ്ച് മുതൽ പത്ത് കിലോമീറ്റർ വരെ മാത്രമാണ് ലോറി സഞ്ചരിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയ വാഹനവും യന്ത്രവും ഞായാറഴ്ചക്കുള്ളില്‍ വട്ടിയൂർക്കാവിലെ വിഎസ്‌എസ്‌സി കേന്ദ്രത്തിലെത്തിക്കും.
ഒരു വർഷത്തെ യാത്ര; മഹാരാഷ്ട്രയില്‍ നിന്ന് ഭീമൻ യന്ത്രം തിരുവനന്തപുരത്തെത്തി - vikram sarabhai space centre news
ദിവസം അഞ്ച് മുതൽ പത്ത് കിലോമീറ്റർ വരെ മാത്രമാണ് ലോറി സഞ്ചരിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയ വാഹനവും യന്ത്രവും രണ്ട് ദിവസത്തിനകം വട്ടിയൂർക്കാവിലെ വിഎസ്‌എസ്‌സി കേന്ദ്രത്തിലെത്തിക്കും.
70 ടൺ ഭാരവും 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുള്ള കൂറ്റൻ യന്ത്രവും വഹിച്ചാണ് 74 ടയറുകളുള്ള ലോറിയുടെ യാത്ര. വലിപ്പക്കൂടുതൽ മൂലം കപ്പൽ യാത്രയ്ക്ക് അനുമതി ലഭിക്കാത്തത് കൊണ്ടാണ് റോഡ് മാർഗം യാത്ര തെരഞ്ഞെടുത്തത്. വിഎസ്എസ്‌സിക്ക് വേണ്ടി മുംബൈയിലെ നാസികിൽ നിർമിച്ച എയ്റോസ്പേസ് ഓട്ടോക്ലേവ് യന്ത്രമാണിത്. രാജ്യത്തിന്‍റെ ശൂന്യാകാശ പരീക്ഷണങ്ങളിൽ ഉപയോഗിക്കേണ്ട വിവിധ ഉപകരണങ്ങൾ നിർമിക്കുകയാണ് എയ്റോസ്പേസ് ഓട്ടോക്ലേവിന്‍റെ ദൗത്യം. ലോറി നീങ്ങുമ്പോൾ റോഡിലെ മറ്റു വാഹനങ്ങളെ നിയന്ത്രിക്കും. യാത്രയിലുടനീളം 32 ജീവനക്കാർ യന്ത്രത്തെ അനുഗമിച്ചു. വഴിയില്‍ തടസമാകുന്ന മരക്കൊമ്പുകൾ വെട്ടി നീക്കിയും വൈദ്യുതി ലൈനുകൾ മാറ്റിയുമാണ് യാത്ര. ഓരോ സ്ഥലത്തും പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും കൂടെയുണ്ടാവും. ഈ മാസം അവസാനത്തോടെ യന്ത്രം കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.