തിരുവനന്തപുരം: തലസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷമാകുന്നതിനിടെ മെഡിക്കല്‍ കോളജിലെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വാര്‍ഡിലെ നാല് ഡോക്ടർമാക്കും നാല് നഴ്സിങ് അസിസ്റ്റന്‍റുമാർക്കുമാണ് രോഗം സ്ഥിരീകിരച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ പിജി ഡോക്ടർമാരും ഒരാൾ ഹൗസ് സർജനുമാണ്. ഇതോടെ മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. സര്‍ജിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയി. നേരത്തെ കൊവിഡ് രോഗിയെ ചികിത്സിച്ചവരാണ് രോഗബാധിതരെല്ലാം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് - trivandrum covid news
സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു; 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയി. തലസ്ഥാനം അതീവ ജാഗ്രതയില്‍
തലസ്ഥാനത്ത് ആശങ്ക; മെഡിക്കല്‍ കോളജിലെ അഞ്ച് ഡോക്ടർമാർക്ക് കൊവിഡ്
നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്ന തിരുവനന്തപുരത്ത് ആരോഗ്യ പ്രവര്‍ത്തകർ കൂടി രോഗ ബാധിതരാവുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഡോക്ടര്‍മാരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന നഴ്‌സുമാർ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരോടും നിരീക്ഷണത്തില്‍ പോകാൻ നിര്‍ദേശിച്ചു.
Last Updated : Jul 16, 2020, 4:25 PM IST