തിരുവനന്തപുരം:മാധ്യമ പ്രവർത്തനത്തിനൊപ്പം തെരഞ്ഞെടുപ്പിലും ഒരു കൈ നോക്കുകയാണ് നെയ്യാറ്റിൻകര സ്വദേശി പി കെ അജിത് കുമാർ. നെയ്യാറ്റിൻകര പ്രസ് ക്ലബ് മുൻ പ്രസിഡന്‍റ് കൂടിയായ അജിത് കുമാർ, നഗരസഭയിലെ മൂന്നുകല്ലിൻമൂട് വാർഡിലാണ് യുഡിഎഫിനു വേണ്ടി കന്നി അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. എൽഡിഎഫിന്‍റെ കുത്തക വാർഡ് എന്നു പറയാവുന്ന മൂന്നുകല്ലുംമൂട് തിരിച്ച് പിടിക്കുക എന്നുള്ളതാണ് പാർട്ടി അജിത് കുമാറിനെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. സാധാരണക്കാർക്കൊപ്പം സഞ്ചരിക്കുന്നത് പോലെയാണ് രാഷ്ട്രീയപ്രവർത്തനമെങ്കിലും ജനങ്ങളുടെ വോട്ട് നേടുക എന്നുള്ളത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, എന്നാൽ യുഡിഎഫിന് മികച്ച നേട്ടമായിരിക്കും കൈവരികയെന്നും അജിത് കുമാർ പറഞ്ഞു.
മൂന്നുകല്ലിൻമൂടിൽ 'ഒരുകൈ' നോക്കാൻ മാധ്യമപ്രവർത്തകനും
ശക്തമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം മൂന്നുകല്ലിൻമൂട് തയ്യാറെടുക്കുന്നത്.
മൂന്നുകല്ലിൻമൂടിൽ തെരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാൻ മാധ്യമപ്രവർത്തകനും
മൂന്നുകല്ലിൻമൂടിൽ സിപിഎം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി കെ രാജ മോഹൻ എൽഡിഎഫ് സ്ഥാനാർഥിയും സി ജി ഗിരീഷ് ചന്ദ്രൻ എൻഡിഎ സ്ഥാനാർഥിയുമാണ്. പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചതോടെ ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇക്കുറി മൂന്നുകല്ലിൻമൂടിൽ കാണാൻ കഴിയുന്നത്.
Last Updated : Dec 1, 2020, 6:00 PM IST