കിണറ്റില്‍ വീണ മധ്യവയസ്‌കനെ രക്ഷപ്പെടുത്തി - trivandrum news
വെള്ളല്ലൂർ ചെറുകര പൊയ്‌കയയില്‍ ശശി (55) ആണ് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്.
കിണറ്റില്‍ വീണ മധ്യവയസ്‌കനെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: നഗരൂർ കിണറ്റില്‍ വീണ മധ്യവയസ്കനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളല്ലൂർ ചെറുകര പൊയ്‌കയയില്‍ ശശി (55) ആണ് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്. ആറ്റിങ്ങല്‍ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജിഷാദിന്‍റെ നേതൃത്വത്തിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ചെറിയ പരിക്കുകളോടെ ശശിയെ ഫയർഫോഴ്സിന്‍റെ ആംബുലൻസില്‍ കേശവപുരം ആശുപത്രിയിലെത്തിച്ചു.