തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. എയർ ഇന്ത്യ സാറ്റ്സ് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. എയർ ഇന്ത്യയില്‍ ജീവനക്കാരിയായിരിക്കെ മറ്റൊരു ജീവനക്കാരാനായ ഷിബുവിനെതിരെ വ്യാജ പരാതിയും രേഖകളും നിർമിച്ചെന്നാണ് കേസ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് - swapna suresh news
എയർ ഇന്ത്യ സാറ്റ്സ് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. എയർ ഇന്ത്യയില്‍ ജീവനക്കാരിയായിരിക്കെ മറ്റൊരു ജീവനക്കാരാനായ ഷിബുവിനെതിരെ വ്യാജ പരാതിയും രേഖകളും നിർമിച്ചെന്നാണ് കേസ്
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷിബുവിനെതിരെ വ്യാജ പരാതി നൽകിയതിനൊപ്പം ആൾമാറാട്ടം നടത്തി യുവതികളെ കൊണ്ട് ഷിബുവിനെതിരെ വ്യാജ മൊഴി നൽകിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. നേരത്തെ ഈ കേസില്‍ സ്വപ്‌നയെ പ്രതി ചേർക്കാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. എയർ ഇന്ത്യ ജീവനക്കാരനായിരുന്ന ബിനോയി ജേക്കബാണ് കേസിൽ ഒന്നാം പ്രതി.