തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ആശങ്ക ഉയരുന്നു. മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍റലിജൻസ് ആസ്ഥാനത്തെ ഒരു പൊലീസുകാരനും തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിലെ ഒരു സിവിൽ പൊലീസ് ഓഫീസർക്കും പൂന്തുറയിൽ ജോലി ചെയ്ത എആർ ക്യാമ്പിലെ ഒരു പൊലീസുകാരനുമാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇതുവരെ 29 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്‍റലിജൻസ് ആസ്ഥാനത്തെ ഡ്രൈവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും കൊവിഡ്
ഇന്‍റലിജൻസ് ആസ്ഥാനത്തെ ഒരു പൊലീസുകാരനും തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിലെ ഒരു സിവിൽ പൊലീസ് ഓഫീസർക്കും പൂന്തുറയിൽ ജോലി ചെയ്ത എആർ ക്യാമ്പിലെ പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും കൊവിഡ്
ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖലയും കടുത്ത ആശങ്കയിലാണ്. നേമം ശാന്തിവിള സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും രണ്ടു ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം ബാധിച്ചത്.