കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് കൊവിഡ് സ്ഥിതി അതീവഗുരുതരം; ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

KL- 01- BJ-4836 എന്ന നമ്പർ ഉള്ള ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു

കൊവിഡ് തിരുവനന്തപുരം വാർത്ത  തിരുവനന്തപുരം കൊവിഡ് വാർത്ത  ഓട്ടോ റിക്ഷ ഡ്രൈവർക്ക് കൊവിഡ്  തലസ്ഥാനത്ത് കൊവിഡ് വാർത്ത  കേരള കൊവിഡ് വാർത്ത  കൊവിഡ് 19 വാർത്തകൾ  covid 19 news  kerala covid news  trivandrum covid news  auto driver covid news
തലസ്ഥാനത്ത് അതീവഗുരുതരം; ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

By

Published : Jun 21, 2020, 12:25 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്ഥിതി അതീവ ഗുരുതരമാകുന്നു. ഇയാളുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സ്ഥിതി വഷളാക്കുന്നു. പ്രതിരോധ നടപടിയുടെ ഭാഗമായി മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. മെയ് 30 മുതൽ ജൂൺ 19 വരെയുള്ള റൂട്ട് മാപ്പാണ് തയാറാക്കിയത്. KL- 01- BJ-4836 എന്ന നമ്പർ ഉള്ള ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പിന്‍റെ വിശദാംശം...

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ്

മെയ് 30 - കരമനയിലെ സീരിയൽ ഷൂട്ടിങ്ങില്‍ ഇയാൾ പങ്കെടുത്തു. ഇവിടെ 15 പേരാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് ആനയറയിലേക്ക് ഓട്ടോ റിക്ഷയുമായി ഓട്ടം പോയി

ജൂൺ 5- രാവിലെ 10.30 മുതൽ 7 മണി വരെ വട്ടിയൂർക്കാവ്, തിരുമല ,പൂജപ്പുര എന്നിവിടങ്ങളിൽ യാത്രക്കാരുമായി സഞ്ചരിച്ചു.

ജൂൺ 6- രാവിലെ 10.15ന് പുജപ്പുര, 12.30ന് പാൽകുളങ്ങര, കുളത്തതറ, കരമന എന്നിവിടങ്ങളലും പോയി.

ജൂൺ 8- സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ എന്നിവിടങ്ങളില്‍ ഒട്ടോറിക്ഷയുമായി പോയി.

ജൂൺ 10 - രാവിലെ 11.30 മുതൽ 1.17 വരെ പേരൂർക്കട, അമ്പലമുക്ക് എന്നിവിടങ്ങളിലും വൈകിട്ട് 6.50ന് പാറ്റൂർ, വഞ്ചിയൂർ എന്നിവിടങ്ങളിലും എത്തി.

ജൂൺ 12- പനി ആരംഭിച്ചു. 11.30 ഓടെ തൃക്കണ്ണാപുരത്ത് പോയി. 4.30ന് പൂജപ്പുരയിലെ സീരിയൽ ഷൂട്ടിങ് ലോക്കേഷനിലും. ഏഴ് മണി മുതൽ ചാക്ക, കൈതമൂക്ക് എന്നിവിടങ്ങളിലും ഓട്ടോറിക്ഷയിൽ യാത്രക്കാരുമായി പോയി

ജൂൺ 13 - രാവിലെ 10ന് കാലടിയിലെ കരിക്ക് കടയിലും 11 മണിക്ക് ഐരാണി മുട്ടം ദുർഗ മെഡിക്കൽസിലും സമൂഹ ആരോഗ്യ കേന്ദ്രത്തിലും എത്തി.

ജൂൺ 15- രാവിലെ 10.45 ന് ഐരാണിമുട്ടത്തെ ഉത്രം ലഭിലും സമൂഹ ആരോഗ്യ കേന്ദ്രത്തിലും എത്തി 11.30 ന് ഇന്ത്യൻ ബാങ്കിന്റെ ആറ്റുകാൽ ബ്രാഞ്ചിലും വൈകീട്ട് അഞ്ച് മണിയോടെ കാലടി ജങ്ഷനിലെ വിനായക മാർജിൻ ഫ്രീ ഷോപ്പ്

ജൂൺ 16 - രാവിലെ 8 മണിക്ക് വഴുതക്കാട് നിന്ന് വെള്ളായണിയിലേക്ക് യാത്രാക്കാരുമായി പോയി

ജൂൺ 17 - രാവിലെ 10.30 ന് ആറ്റൂകാൽ ദേവി ട്രസ്റ്റ് ആശുപത്രിയിൽ എത്തി

ജൂൺ 18 - പരിശോധനയ്ക്കായി ജനറൽ ' ആശുപത്രിയിൽ എത്തി. തിരിച്ച് ഓട്ടോയിൽ ഐരാണിമുട്ടത്തെ വീട്ടിലേക്ക്

ജൂൺ 19- കൂടുംബത്തിലെ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details