കേരളം

kerala

ETV Bharat / state

ദോഹയിൽ നിന്ന് വിമാനമെത്തുന്നു: തലസ്ഥാനം സജ്ജം - പ്രവാസി നിരീക്ഷണ കേന്ദ്രങ്ങൾ

15 ഗർഭിണികൾ ഉൾപ്പെടെ 181 പേരാണ് ഞായറാഴ്‌ച രാത്രി 10.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുക.

trivandrum airport arrangements  doha migrants  doha trivandrum flight  ദോഹ തിരുവനന്തപുരം വിമാനം  തിരുവനന്തപുരം വിമാനത്താവളം  എയർപോർട്ട് ഹെൽത്ത് ഇൻസ്പെക്‌ടര്‍  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  പ്രവാസി നിരീക്ഷണ കേന്ദ്രങ്ങൾ  തെർമർ ഇമേജ് സ്‌കാനര്‍
ദോഹയിൽ നിന്നും വിമാനം ഇന്നെത്തും; തലസ്ഥാനം സജ്ജം

By

Published : May 10, 2020, 3:23 PM IST

തിരുവനന്തപുരം: ദോഹയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തലസ്ഥാനം സജ്ജമായി. അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി മോക്ക്ഡ്രിൽ നടന്നു. 15 ഗർഭിണികൾ ഉൾപ്പെടെ 181 പേരാണ് ഞായറാഴ്‌ച രാത്രി 10.45ന് വിമാനത്താവളത്തിൽ എത്തിച്ചേരുന്നത്.

ദോഹയിൽ നിന്നും വിമാനം ഇന്നെത്തും; തലസ്ഥാനം സജ്ജം

സാമൂഹിക അകലം പാലിച്ച് 20 പേരെ വീതമാകും വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിക്കുക. ശരീരോഷ്മാവ് അറിയാൻ എയർപോർട്ട് ഹെൽത്ത് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ തെർമല്‍ ഇമേജ് സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ ആശുപത്രികളിൽ ക്വാറന്‍റൈൻ ചെയ്യും. മറ്റുള്ളവരെ പ്രത്യേക കെഎസ്‌ആർടിസി ബസുകളിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനായി നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാണ്. ഗർഭിണികൾ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വീടുകളിലേക്ക് പോകാം. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലെ 19 പേരും കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥനങ്ങളിലെ ഒരാൾ വീതവും വിമാനത്തിലുണ്ട്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഉന്നതതല യോഗം ചേർന്നു.

ABOUT THE AUTHOR

...view details