തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തിരുവനന്തപുരം ഡിസിപി ദിവ്യ വി ഗോപിനാഥ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് എടുക്കും. വാഹനങ്ങളിലാണ് പുറത്തിറങ്ങുന്നതെങ്കിൽ വാഹനങ്ങളടക്കം പിടിച്ചെടുക്കുമെന്നും ഡിസിപി അറിയിച്ചു.
ട്രിപ്പിൾ ലോക്ക്ഡൗണിൽ പുറത്തിറങ്ങിയാല്‍ കർശന നടപടിയെന്ന് ഡിസിപി - Triple Lockdown
വാഹനങ്ങളിലാണ് പുറത്തിറങ്ങുന്നതെങ്കിൽ വാഹനങ്ങളടക്കം പിടിച്ചെടുക്കുമെന്നും ഡിസിപി
ട്രിപ്പിൾ ലോക്ക് ഡൗണിൽ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെന്ന് ഡിസിപി
ആശുപത്രികളിലേക്ക് പോകുന്നവർ വാഹനത്തിന് മുന്നിൽ പോകുന്ന ആശുപത്രിയുടെ പേര് പതിക്കണം. ബാങ്കുകൾക്ക് കുറച്ച് ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. എന്നാൽ പൊതു ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ആവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉടൻ ഒരുക്കും. നഗരത്തിന് അകത്തും പുറത്തും പെട്ടു പോയവർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ ഉച്ചവരെ സമയം നൽകുമെന്നും ഡിസിപി പറഞ്ഞു.
Last Updated : Jul 6, 2020, 10:44 AM IST