കേരളം

kerala

നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ; കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

By

Published : May 15, 2021, 6:45 PM IST

Updated : May 15, 2021, 6:59 PM IST

10000 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചു. ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും

ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ വാർത്ത  നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ  കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി  Triple lock-down in four districts  CM says strict control  Triple lock-down from tomorrow
നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ; കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് രോഗവ്യാപനം തീവ്രമായ തിരുവനന്തപുരം,എറണാകുളം,തൃശൂര്‍,മലപ്പുറം ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ നിലവില്‍ വരും. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഈ നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബാങ്കുകള്‍ക്കും വ്യാപാര സ്ഥാനങ്ങള്‍ക്കും അടക്കം നിയന്ത്രണങ്ങള്‍ ഉണ്ടാകും. ജില്ലകളുടെ അതിര്‍ത്തികള്‍ അടയ്ക്കും. ഈ ജില്ലകളില്‍ സോണുകളായി തിരിച്ചാകും നിയന്ത്രണം. ഒരു പ്രവേശന കവാടം മാത്രമാകും സോണുകളില്‍ ഉണ്ടാവുക. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സോണുകളുടെ ചുമതല. 10000 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചു. ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും. ക്വാറന്‍റൈൻ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ; കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

ALSO READ:അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം

ഭക്ഷണമെത്തിക്കുന്നതൊഴികെയുള്ള മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍,വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത്‌ മണി മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. പത്രം,പാല്‍ എന്നിവ രാവിലെ ആറ്‌ മണിക്ക് മുന്‍പ് വീടുകളില്‍ എത്തിക്കാം. വീട്ടു ജോലിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിവര്‍ക്ക് പൊലീസിന്‍റെ ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം.

ALSO READ:കൊവിഡ് വ്യാപനം;നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി

പ്ലംബര്‍, ഇലട്രീഷ്യന്‍ എന്നിവര്‍ക്കും ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്ര ചെയ്യാം. വിമാന,ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്‌. ബേക്കറി, പലവ്യഞ്ജന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം തുറക്കാം. രോഗവ്യാപനം തടയുന്നതിനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമായതിനാല്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ അനാവശ്യമായി പുറത്തിറങ്ങുക ,കൂട്ടം കൂടുക, കൊവിഡ് മാനദണ്ഡം പാലിക്കാതിരിക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : May 15, 2021, 6:59 PM IST

ABOUT THE AUTHOR

...view details