കേരളം

kerala

ETV Bharat / state

വെന്തുരുകി വേനല്‍: ദാഹജലമില്ലാതെ പെരിങ്ങമ്മലയിലെ ആദിവാസി കോളനികൾ - പെരിങ്ങമ്മല

പന്നിയോട്ട് കടവ് , ഒരു പറ കരിക്കകം , പേത്തല കരിക്കകം തുടങ്ങിയ ആദിവാസി സെറ്റിൽമെന്‍റ് കോളനി നിവാസികളുടെ കുടിവെള്ള സ്രോതസായ ചിറ്റാറിൽ നീരൊഴുക്ക് ഏതാണ്ട് നിലച്ചിരിക്കുകയാണ്.

വരളുന്ന കേരളം

By

Published : Apr 2, 2019, 11:58 AM IST

ദാഹജലമില്ലാതെ പെരിങ്ങമ്മലയിലെ ആദിവാസി കോളനികൾ
വേനല്‍ കടുത്തതോടെ പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി കോളനികൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍. കാടിനോട് ചേർന്ന പന്നിയോട്ട് കടവ് , ഒരു പറ കരിക്കകം , പേത്തല കരിക്കകംതുടങ്ങിയ ആദിവാസി സെറ്റിൽമെന്‍റ് കോളനികളിലായി 110 കുടുംബങ്ങളാണുള്ളത്. ഇവരുടെ കുടിവെള്ള സ്രോതസായ ചിറ്റാറിൽ നീരൊഴുക്ക് ഏതാണ്ട് നിലച്ചു. പാറക്കെട്ട് നിറഞ്ഞ പ്രദേശമായതിനാൽ കിണർ നിർമ്മിക്കുന്നത് അപ്രായോഗികമാണ്.

ചിറ്റാറിൽ തങ്ങിനിൽക്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. സന്ധ്യയാകുന്നതോടെ വന്യമൃഗങ്ങൾ ആറിന്‍റെ തീരങ്ങളിലേക്ക് ഇറങ്ങും. പഞ്ചായത്തിലെ പത്തോളം വാർഡുകളിലെ ശുദ്ധജലക്ഷാമത്തിന് ചിറ്റാറിൽ ചെക്ക് ഡാം നിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾക്കു മുമ്പ് സെറ്റില്‍മെന്‍റിൽ സ്ഥാപിച്ച കുഴൽക്കിണർ ഉപയോഗ യോഗ്യമാക്കിയാൽ കുടിവെള്ളത്തിന് താൽക്കാലിക ആശ്വാസമാകും എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ABOUT THE AUTHOR

...view details