കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിലക്കില്ല.

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം  ട്രോളിങ് നിരോധനം  കേരളം ട്രോളിങ് നിരോധനം  മത്സ്യബന്ധന വിലക്ക്  trawling ban  trawling ban kerala  trawling ban kerala from today
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

By

Published : Jun 9, 2021, 8:35 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ്
യന്ത്രവത്കൃത ബോട്ടുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്കുള്ളത്. വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിലക്കില്ല. ട്രോളിങ് നിരോധനം ഉറപ്പുവരുത്താൻ മറൈൻ എൻഫോഴ്സ്മെന്‍റ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Also Read:കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ്‌ പുനരാരംഭിച്ചു

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ട്രോളിങ് നിരോധനമെങ്കിലും ഇന്ധനവില വർധനവും കൊവിഡും കടലാക്രമണവും ഒന്നിച്ചു നേരിടുന്നതിനാൽ ഇത്തവണ കടുത്ത ദുരിതം നേരിടേണ്ടി വരുമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികൾക്ക്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും പണമില്ല. രണ്ടു മാസത്തോളം തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ കൈയ്യയച്ച് സഹായം ചെയ്യേണ്ടതുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.

ABOUT THE AUTHOR

...view details