കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരത്തിലെ ഓണം വാരാഘോഷം : നഗരസഭ-വെള്ളയമ്പലം റോഡിൽ വൈകിട്ട് ഗതാഗത നിയന്ത്രണം - തിരുവനന്തപുരം

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ തിരുവനന്തപുരം നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് സിറ്റി പൊലീസ് കമ്മിഷണർ

തിരുവനന്തപുരം നഗരത്തിലെ ഓണം വാരാഘോഷം  ഗതാഗത നിയന്ത്രണം  തിരുവനന്തപുരം ഗതാഗത നിയന്ത്രണം  ഓണം വാരാഘോഷം  traffic control  Onam week celebration in Thiruvananthapuram  Onam Thiruvananthapuram traffic control
നഗരസഭ-വെള്ളയമ്പലം റോഡിൽ വൈകുന്നേരം ഗതാഗത നിയന്ത്രണം

By

Published : Sep 10, 2022, 12:32 PM IST

തിരുവനന്തപുരം: നഗരസഭ-വെള്ളയമ്പലം റോഡിൽ ഇന്ന് വൈകുന്നേരം 6 മുതൽ 11 വരെ ഗതാഗത നിരോധനം. ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. തിങ്കളാഴ്‌ചയാണ് ഓണം വാരാഘോഷം സമാപിക്കുന്നത്.

മാനവീയം റോഡിലും ഗതാഗത നിയന്ത്രണമുണ്ട്. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.

വെള്ളയമ്പലം ഭാഗത്ത് നിന്നും കിഴക്കേക്കോട്ട, തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ശ്രീമൂലം ക്ലബ് വഴുതക്കാട് പനവിള വഴിയും വെള്ളയമ്പലം ഭാഗത്ത് നിന്നും പിഎംജി-പട്ടം-മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കവടിയാർ, കുറവൻകോണം വഴിയും തമ്പാനൂർ കിഴക്കേക്കോട്ട ഭാഗത്ത് നിന്ന് പേരൂർക്കട, ശാസ്‌തമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നഗരസഭയിൽ നിന്ന് തിരിഞ്ഞ് നന്ദൻകോട്-ദേവസ്വം ബോർഡ് റോഡ് വഴിയും പോകണം. തിങ്കളാഴ്‌ച ഓണാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര നടക്കുന്നതിനാൽ ഉച്ചയ്ക്ക് 3 മണി മുതൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details