തിരുവനന്തപുരം:വടക്കാഞ്ചേരി അപകടത്തിന്‍റെ നടുക്കം വിട്ടുമാറും മുൻപ് വീണ്ടും ടൂറിസ്റ്റ് ബസ് അപകടം. തിരുവനന്തപുരം ഗൗരീശപട്ടത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ഇന്ന് (ഒക്‌ടോബര്‍ 7) രാവിലെ 11 മണിയോടെയാണ് സംഭവം.
വീണ്ടും ടൂറിസ്റ്റ് ബസ് അപകടം; ഗൗരീശപട്ടത്ത് അപകടത്തില്‍പ്പെട്ടത് വിദ്യാര്‍ഥികളുമായെത്തിയ ബസ് - kerala news updates
ഇന്ന് (ഒക്‌ടോബര്‍ 7) രാവിലെ 11 മണിയോടെയാണ് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്.
തൃശൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി മ്യൂസിയത്തിലേക്ക് പോകുന്ന ബസ് മുളവന്മൂട് ജങ്‌ഷനിലെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മുളവൻമൂട് ജംഗ്ഷനിൽ നിന്നും ജനറൽ ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടെയാണ് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്‍റെ കാലിന് പരിക്കേറ്റു.
പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ സമീപത്തെ എസ്എൻഡിപി ഹാളിലേക്ക് മാറ്റി. ഇരുവാഹനങ്ങളും പൊലീസ് മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് മാറ്റി. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.