തിരുവനന്തപുരം:പണം നൽകാത്തതിന്‍റെ പേരില്‍ യുവാവിനെ സിപിഎം നേതാവും സംഘവും മർദിച്ച സംഭവത്തില്‍ രണ്ടാം പ്രതി പൊലീസ് പിടിയിൽ. പാറശാല ഇഞ്ചി വിള സ്വദേശി ഷിബിൻ ആണ് പിടിയിലായത്. പാറശാല സ്വദേശിയായ സെന്തിൽ റോയിയെ കഴിഞ്ഞ ദിവസം രാത്രിയാണ് പാറശാല നടുതോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ നടുതോട്ടം പ്രദീപും സംഘവും മര്‍ദിച്ചത്. സെന്തിലിന്‍റെ ശരീരത്തിലൂടെ പ്രതികള്‍ ഓട്ടോറിക്ഷ കയറ്റിയിറക്കിയിരുന്നു. ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചിവിള സ്വദേശി വാവ എന്ന് വിളിക്കുന്ന ബിബിന്‍റേതാണ് ഓട്ടോറിക്ഷ.
പണം നൽകാത്തതിന്‍റെ പേരില്‍ മര്‍ദനം; പ്രതി പിടിയില്‍ - Torture for non-payment of cash
പാറശാല സ്വദേശിയായ സെന്തിൽ റോയിയെ കഴിഞ്ഞ ദിവസം രാത്രിയാണ് പാറശാല നടുതോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ നടുതോട്ടം പ്രദീപും സംഘവും മര്‍ദിച്ചത്
കാശ് നൽകാത്തതിന്‍റെ പേരില്‍ മര്‍ദനം; പ്രതി പിടിയില്‍
പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍റിലാണ്. സംഭവത്തിലെ മറ്റ് രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സെന്തിൽ റോയി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.