ചിങ്ങം
എല്ലാ നിലയ്ക്കും ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും അസാധാരണമായി ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണമെന്നാണ് ഗണേശന്‍റെ അഭിപ്രായം.
കന്നി
നിങ്ങളുടെ സൗമ്യതയുള്ള മൃദുഭാഷ സംസാരിക്കുന്ന സമീപനത്തിലൂടെ മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു.
തുലാം
ഇന്ന് അത്ര നല്ല ദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഗണേശന്‍ ഉപദേശിക്കുന്നു. നിങ്ങളുടെ ആരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.
വൃശ്ചികം
കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ പഠിച്ചേക്കാം. ഇത് അസൂയയെ ക്ഷണിച്ച് വരുത്തിയേക്കാം. അത് നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എല്ലായ്‌പ്പോഴും ഓർക്കുക, തെറ്റ് മനുഷ്യസഹജവും ക്ഷമിക്കുക ദൈവികവുമാണെന്നത്. അതിനാൽ നിങ്ങൾ ചില തെറ്റുകൾ ചെയ്‌താലും അത് ശരിയായി ഭവിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കുമെന്ന് ഗണേശന്‍ പറയുന്നു. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്ക് സാധ്യതയുണ്ട്. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും നേട്ടങ്ങളുണ്ടാകും.
മകരം
ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു സാധാരണ ദിവസമായിരിക്കുമെന്ന് ഗണേശന്‍. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തല്‍പരരായവര്‍ക്ക് ദിവസം നന്ന്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടി വരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങള്‍ പരിക്ഷീണനാകും.
കുംഭം
മനസുനിറയെ ചിന്തകളായിരിക്കും ഇന്ന്. ആ ചിന്തകള്‍ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരികയും നിങ്ങള്‍ തന്നെ സ്വയം ശാന്തനാകുകയും അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ മനഃസുഖം കിട്ടും. മോഷണം, നിയമവിരുദ്ധ പ്രവര്‍ത്തികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. ഈശ്വര നാമജപം കൊണ്ട് മനഃസുഖം കിട്ടും.
മീനം
എല്ലാ കലാകാരന്മാര്‍ക്കും ഇന്ന് അവരുടെ തുറകളില്‍ തിളങ്ങാന്‍ അവസരമുണ്ടാകുമെന്ന് ഗണേശന്‍. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാകുന്നു ഇത്. നിരന്തരമായ അധ്വാനത്തിനുശേഷം ഇന്ന് നിങ്ങള്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം ഒരു പാര്‍ട്ടിയോ ഔട്ടിങ്ങോ ഇന്ന് നിങ്ങള്‍ പദ്ധതി ഇട്ടേക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകാരവും നേടും.
മേടം
ചില സന്തോഷകരമായ വാർത്തകൾ ഇന്നു നിങ്ങളെ ശക്തമായി ഉയർത്തുന്നു. വാർത്ത വ്യക്തിപരമോ പ്രൊഫഷണൽ ആയതോ ആകാം. ഒരുപക്ഷേ നിങ്ങളുടെ കരിയർ, അല്ലെങ്കിൽ ഒരു സാമൂഹിക ശേഖരണം, അല്ലെങ്കിൽ ചില സാമ്പത്തിക ലാഭം. നിങ്ങൾ എല്ലായ്‌പ്പോഴും ഏറ്റവും മികച്ചതാണ്. ഇന്ന് അത് സമ്പന്നമായ ഓഹരി വിഹിതത്തിലേക്ക് നയിക്കും.
ഇടവം
ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസിക നില, ചിന്തകള്‍, മധുരഭാഷണം എന്നിവയാല്‍ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാനുള്ള ബോധം ഗണേശന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടയില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭകഷണം ഒഴിവാക്കുക. സാഹിത്യത്തില്‍ താല്‍പര്യം തോന്നാം.
മിഥുനം
ചഞ്ചലവും സന്നിഗ്‌ധവുമായ മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര- ജംഗമ സ്വത്തുക്കളെയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.
കര്‍ക്കിടകം
ഇത് നിങ്ങള്‍ക്ക് ആഹ്ളാദത്തിന്‍റെ ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും നിങ്ങളെ അമിതാഹ്ളാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്ലേഷം നിങ്ങളില്‍ ഉത്സാഹവും ഉന്മേഷവും നിറയ്ക്കും. നിങ്ങളുമായി മത്സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര ഇന്ന് നിങ്ങളുടെ സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യ പദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാമെന്നും ഗണേശന്‍ പറയുന്നു.