ചിങ്ങം
ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. മാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്. അത് കൂടുതൽ സങ്കീര്‍ണമായ സംഘട്ടനത്തിലേക്ക് പോകാൻ അനുവദിക്കാതിരിക്കുക.
കന്നി
ഇന്ന് നിങ്ങൾ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉണ്ടായിരിക്കുകയും അത് തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ ഉപയോഗിക്കുകയും ചെയ്യും. ജീവിതത്തിൽ നേരോട് കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. നിങ്ങള്‍ ഉയര്‍ത്തുന്ന എതിർപ്പുകള്‍ ആത്യന്തികമായി വിജയത്തിലേക്ക് നയികുകയും ചെയ്യും.
തുലാം
നിങ്ങൾക്ക് കുടുംബാംഗങ്ങളുമായിട്ട് നല്ല സമയം ചെലവഴിക്കാന്‍ കഴിയും. കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു പിക്നിക്കോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകുകയും അത് മനസിനേയും ആശയങ്ങളെയും ഉയർത്തുകയും ചെയ്യും.
വൃശ്ചികം
വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ് ഇന്ന്. ഈ അതി സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന് ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത് കുറച്ച് സമയം ചിലവഴിക്കുക.
ധനു
ഇരു കൈകളും ഒരുപോലെ സ്വാധീനമുള്ളവനായിത്തീരുകയും ഒരേ സമയം ഒന്നിൽ കൂടുതൽ പ്രവൃത്തികൾ ചെയ്യുന്നതിനായി പദ്ധതിയിടുകയും ചെയ്യും. നിങ്ങളുടെ അന്തർജ്ഞാനം ഇന്ന് നിങ്ങളെ നയിക്കും. അവയെ വിശ്വസിക്കുക എന്നിട്ട് മുന്നോട്ട് പോകുക. നിങ്ങൾ ചില വെല്ലുവിളികളെ നേരിട്ടേക്കാം. പക്ഷേ ആർക്കാണ് എളുപ്പത്തിലുള്ള പരിഹാരമാർഗം വേണ്ടത്, അല്ലേ?
മകരം
ആരോഗ്യമാണ് ധനം എന്ന തത്വത്തിൽ നിങ്ങൾ ഉറച്ച് വിശ്വസിക്കും. നിങ്ങൾ ഇതുവരെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തിയിട്ടുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ട് നിങ്ങൾക്ക് ഇന്ന് അതൊരു വലിയ വിഷയമാകില്ല. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പ്രോജക്ടുകൾ ഒരു വിദൂര ലക്ഷ്യമാക്കി മറ്റും. എന്നിരുന്നാലും നിങ്ങൾ അവ പൂർത്തിയാക്കും. ജോലി കൃത്യസമയത്ത് തീർക്കാത്തതിൽ നിങ്ങളുടെ ബോസ് നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.