കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂണ്‍ 28 ചൊവ്വ 2022) - നിങ്ങളുടെ ഇന്നത്തെ രാശിഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Todays Horoscope 28 th june  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്നത്തെ രാശിഫലം  todays astrological prediction
നിങ്ങളുടെ ഇന്ന് (ജൂണ്‍ 28 ചൊവ്വ 2022)

By

Published : Jun 28, 2022, 6:51 AM IST

ചിങ്ങം:സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യ ദിവസമാണ്. സുഹൃത്തുക്കള്‍, പ്രത്യേകിച്ചും സ്ത്രീകള്‍, ഇന്ന് നിങ്ങളുടെ സഹായത്തിനെത്തും. അവരുമൊത്ത്, അല്ലെങ്കില്‍ മറ്റ്‌ പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര നടത്തുന്നത് നന്നായിരിക്കും. ഒരാഴ്‌ചയിലെ മനപ്രയാസമുണ്ടാക്കുന്ന തിരക്കുകളില്‍നിന്നും നിങ്ങൾക്കത് വിടുതല്‍ നല്‍കും. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്നത് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. നിങ്ങളുടെ ബിസിനസിലും സാമ്പത്തിക നിലയിലും ഇന്ന് നേട്ടമുണ്ടാകും. ഇതിലധികം എന്താണ് വേണ്ടത്? വെയിലുള്ളപ്പോള്‍ വൈക്കോല്‍ ഉണക്കുക! അനുകൂലമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന് സാരം.

കന്നി: ഇന്ന് ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കുന്നത് ഫലപ്രദമായിരിക്കും. ഇന്ന് നിങ്ങൾക്ക് സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ നേരിടണം. പ്രണയജീവിതത്തിൽ ഇന്ന് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായേക്കും.

തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വെച്ച് അത് തീർപ്പായേക്കാം. ഇന്ന് നിങ്ങളുടെ ജോലിഭാരം സാധാരണ നിലയിൽ തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ മികച്ച ചില പദ്ധതികൾ ഉണ്ടാക്കാനും നിങ്ങൾക്കിന്ന് സാധിക്കും.

വൃശ്ചികം: ഇന്ന്, നിങ്ങളുടെ ജീവിത നാടകം സുരക്ഷിതമായി കളിക്കാനും സുരക്ഷിതമായി തുടരാനും ജാഗ്രതയും വിവേകവും പാലിക്കണം. കാര്യങ്ങൾ നമ്മുടെ നിങ്ങളുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ, പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. കോപം നിയന്ത്രണത്തിലാക്കേണ്ടത് നിര്‍ബന്ധം.

ധനു: ഇന്ന് നിങ്ങൾക്ക് തിളക്കമാർന്നതും പ്രസന്നമായതുമായ ഒരു ദിവസമായിരിക്കും. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ സജീവമായും സന്തോഷത്തോടുകൂടിയും കാര്യങ്ങള്‍ നിര്‍വഹിക്കും. വിദേശികളായ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്‌മയില്‍ പങ്കെടുക്കാനിടയുണ്ട്. നിങ്ങൾക്കിത് സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണ്.

മകരം: ഇന്ന് നിങ്ങൾ ഏറ്റെടുത്ത കച്ചവടവിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയ്‌ക്കപ്പെടും. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് ഇന്ന് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ നിങ്ങളുടെ കച്ചവടം തുടരും. സ്നേഹമുള്ളവരായ നിങ്ങളുടെ പങ്കാളിയും സഹപ്രവർത്തകരും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

കുംഭം:നക്ഷത്രഫലം ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്ര ചെയ്യുന്നതും ഒഴിവാക്കുക. കാരണം ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്‌ക്കണ്‌ഠ ഉള്ളവരായിരിക്കും. സ്ത്രീകള്‍, കര്‍ക്കശ സ്വഭാവക്കാര്‍ ആണെങ്കില്‍ ഇന്നത് മാറ്റിവച്ച് ശാന്തരാവുന്നത് ഗുണം ചെയ്യും. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കി വിടുന്നത് നല്ലതാണ്. ക്രിയാത്മകമായ കഴിവുകള്‍ കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് നിങ്ങളുടെ ഐ.ക്യു നില (Intelligence Quotient) വളരെ ഉയര്‍ന്നതായിരിക്കും. ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ വര്‍ധിക്കാന്‍ സാധ്യത.

മീനം: ഇന്ന് കഠിന യാതനകളുടെ ഒരു ദിവസമായിരിക്കും നിങ്ങൾക്ക്. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങൾക്ക് മനോവീര്യം നഷ്‌ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. വസ്‌തുവകകളെയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് നിങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം.

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് പരിമിതമായ ഫലങ്ങൾ മാത്രം നൽകുന്ന ഒന്നായിരിക്കും. എന്നാൽ, ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് ഒരു നല്ല ദിവസമാണ്. പക്ഷേ, തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ചിന്തകളെ കുഴപ്പത്തിലാക്കരുത്. മൗലികതയില്‍ ഉറച്ച് നിന്ന് ലളിത്യം നിലനിര്‍ത്തുക. ഓഫിസില്‍ നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. അതിനാൽ ഇന്ന് സമചിത്തത കൈവിടാതെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. സ്ത്രീകള്‍ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ക്കും സവാരികള്‍ക്കും നിങ്ങൾക്കിന്ന് ഏറെ സാധ്യത.

ഇടവം: നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്കനുകൂലമല്ല. ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ കഴിയില്ല. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്‌ടമായേക്കാം. ഇവിടെ നിങ്ങള്‍ തളരരുത്. നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും അതുപോലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. സംഭാഷണത്തിലും പ്രവര്‍ത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് സാധാരണ നിലയിലായിരിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും പ്രകാശപൂര്‍ണവും മനോഹരവുമായിരിക്കും‍. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും അതുപോലെ ആഢംബര വസ്‌തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനും നിങ്ങളിന്ന് സമയം കണ്ടെത്തും. എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം ചെലവാക്കേണ്ടി വന്നേക്കും. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും കൂടി ചേരുമ്പോൾ ഈ ദിവസം നിങ്ങൾക്ക് ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും ഇന്നത്തെ സായാഹ്നത്തെ സന്തോഷഭരിതമാക്കും.

കര്‍ക്കടകം: അശയക്കുഴപ്പവും പ്രതിസന്ധിയും ഇന്ന് നിങ്ങളുടെ മനസില്‍ ഒരു ഒളിച്ചുകളി നടത്തും. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. നിങ്ങൾ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി ഇന്നൊരു കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും കാര്യങ്ങളിൽ തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവെക്കുക. ഇന്ന് നിങ്ങൾക്ക് ചില ചതിക്കുഴികള്‍ വന്നുപെട്ടേക്കാം. അതിനാല്‍ നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, സല്‍പേര് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.

ABOUT THE AUTHOR

...view details