തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് കൊഞ്ചി ചിരിച്ചും കുണുങ്ങി കരഞ്ഞും ആയിര കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു. ക്ഷേത്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ആയിര കണക്കിന് കുരുന്നുകളാണ് പുലര്‍ച്ചെ മുതല്‍ എത്തി തുടങ്ങിയത്.
ഇന്ന് വിജയദശമി: വിദ്യാരംഭം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ
ക്ഷേത്രം, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്.
കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറമ്പിലും അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകൾക്ക് തുടക്കമായി. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൈപിടിക്കും. നൃത്തം ഉൾപ്പടെയുള്ള കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം നടക്കുന്നുണ്ട്.
തിരുവനന്തപുരം പൂജപ്പുരയിലെ സരസ്വതി മണ്ഡപത്തിലും എഴുത്തച്ഛൻ സ്‌മാരകത്തിലും ആശാൻ സ്‌മാരകത്തിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിയിട്ടുണ്ട്. പൂജപ്പുരയിലെ സരസ്വതി മണ്ഡപത്തിൽ 8.45ഓടെ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ എഴുത്തിനിരുത്തും.