ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കുമെന്നും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം.
ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങള്‍ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.
ഇന്ന് അത്ര തൃപ്തികരമല്ലാത്ത ദിവസമാണ്. 'ഈ ദിവസവും കടന്ന് പോകും' എന്ന് സമാശ്വസിക്കുക. കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്. വ്യായമം , ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങള്‍ക്ക് ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ല.
ചെലവ് വര്‍ദ്ധിച്ച് വരുന്നതും യോഗാത്മക ചിന്തകളിലുള്ള താല്‍പര്യവും ആകാം ഇതിന് കാരണം. ഒരു പ്രിയപ്പെട്ടയാളേയോ അടുത്ത സുഹൃത്തിനേയോ കണ്ട് മനസ്സ് തുറക്കുന്നതാണ് മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്ചകള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുള്ളതല്ലെന്ന് അറിയുക. ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കുക.
ഇന്ന് നിങ്ങളുടെ ദിവസം പ്രശ്നസങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനരായിരിക്കും. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയോ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസന വ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക.
ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുകയും ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിര്‍ബാധം ഉറങ്ങുക. യാത്ര ഫലവത്താകില്ലെന്നതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.
പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ ഇന്ന് അപൂര്‍വമായ ദിവസമാണ് . സഹോദരങ്ങളുമായുള്ള ബന്ധവും നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും.
ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാദ്ധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കുക.
നിങ്ങളെ ഒരു തെറ്റായ യാത്രക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്തബന്ധുവിനേയോ അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്നൊരു സാധാരണ ദിവസമാണ്. നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് കരുതിവെച്ചിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അദ്ധ്വാനവും വിഭവങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. ഇത് നിങ്ങളെ അല്‍പം ക്ഷീണിപ്പിക്കാനും മതി.
കുടുംബത്തിലെ ഒരംഗം നിസഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ കഴിയുകയില്ല. തീരുമാനങ്ങള്‍ ഇന്ന് മാറ്റിവെക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്ത് ഉളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
ഇന്ന് മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസ്സും പ്രശസ്തിയും വര്‍ദ്ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.
കുംഭം
നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്ടപ്പെടാതിരിക്കുന്നു. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് ലീവെടുക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.
ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ക്ക് തിളക്കമേറെയാണ്. ഇന്ന് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവർക്കും ഏറ്റവും പ്രിയങ്കരനായിരിക്കും. പ്രിയപ്പെട്ടവരുമായുളള ബന്ധം ഫലപ്രദമാകാമെങ്കിലും നിങ്ങള്‍ അവര്‍ക്ക് ചെലവ് ചെയ്യേണ്ടിവരും. അവരുടെ സഹായം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഇത് സ്വാഭാവികമാണ്. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‍മകള്‍ക്കും സാദ്ധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാം.
കാൽപനിക ഭംഗിയാര്‍ന്ന ഒരു സ്ഥലത്തേക്ക് നിങ്ങളൊരു ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും മക്കളില്‍ നിന്നും വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം. അല്ലെങ്കില്‍ ഓഫീസിലെ സുഖകരമായ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കാം. പെട്ടെന്നൊരു ഭാഗ്യവും നിങ്ങളെ തേടിയെത്താം. പരോപകാരപ്രവര്‍ത്തനങ്ങളും ദീനദയാലുത്വത്തിലും നിങ്ങള്‍ താല്‍പര്യം കാണിക്കും.
നമ്മുടെ കഴിവുകളെ പൂര്‍ണമായും പുറത്തു കൊണ്ടുവരുന്നതിനായി ചിലപ്പോഴെല്ലാം മനപ്രയാസം അനുഭവിക്കുന്നത് വളരെ നല്ല കാര്യമാണ്. നിങ്ങള്‍ ജോലിയില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെയെല്ലാം കടത്തിവെട്ടും. എന്തുതന്നെയായാലും, നിങ്ങള്‍ വിചാരിക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ വന്നുകൊള്ളണമെന്നില്ല. കാര്യങ്ങള്‍ നടക്കുന്നതിന് സമയം വേണ്ടിവരുമെന്നതുകാരണം നിങ്ങള്‍ കുറച്ചുകൂടി കാര്യങ്ങള്‍ മനസിലാക്കി ക്ഷമയോടെ കാത്തിരിക്കണം.
ഇന്നത്തെ ഉദ്യമം നിങ്ങളുടെ നേട്ടങ്ങളെ കുറിച്ച് പദ്ധതി തയ്യാറാക്കുകയും, നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ വിജയത്തില്‍ അഭിനന്ദിക്കുകയുമായിരിക്കും. ജോലിയിലായാലും, വ്യവസായത്തിലായാലും നിങ്ങളുടെ ചിന്തകള്‍ ചടുലമായിരിക്കും, മാത്രമല്ല നിങ്ങളുടെ ഏത് പദ്ധതികളും നിങ്ങളുടെ ഭാവിയ്ക്കുള്ള ശക്തമായ അടിത്തറയായിരിക്കും.
എല്ലാദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കയില്ല. ഇന്നത്തെ ദിവസം അധിക ഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. ഇന്ന് അല്‍പം പോലും നിങ്ങള്‍ ജാഗ്രത കൈവിടാന്‍ പാടില്ല. ഇന്ന് നിങ്ങളുടെ ഇന്ദ്രിയങ്ങളേയും ആഗ്രഹങ്ങളേയും കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ കയ്യോടെ പിടികൂടപ്പെടും. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക.
ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വെയ്ക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. നിങ്ങളുടെ പിരിമുറുക്കം കാരണം ഹോട്ടലിലെ വെയ്‍റ്ററോടാകും ചിലപ്പോള്‍ നിങ്ങള്‍ അകാരണമായി കയര്‍ക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. തീ പടര്‍ന്ന സിരകളെ ശാന്തമാക്കാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കാല്‍പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍, വിവിധങ്ങളായ വിനോദങ്ങള്‍ ഷോപ്പിങ് എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങൾ വ്യാപൃതനാകും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇത്. വിദൂര ദേശത്തുനിന്ന്, അപരിചിതമായ ഒരു സംസ്കൃതിയില്‍ നിന്ന് വരുന്ന ഒരാള്‍ ഇന്ന് നിങ്ങളെ ആകര്‍ഷിക്കും.
ഇത് പിന്നീട് രണ്ട്പേര്‍ക്കും ഗുണകരമയേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.