കേരളം

kerala

ETV Bharat / state

തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തേയ്ക്ക് നീട്ടി

തിരുച്ചിറപ്പള്ളി ജങ്ഷനില്‍ നിന്ന് പുലര്‍ച്ചെ ഏഴിന് യാത്ര തിരിക്കുന്ന തീവണ്ടി രാവിലെ 9.10ന് മധുരയിലും ഉച്ചക്ക് 1.49ന് നാഗര്‍കോവില്‍ ടൗണിലും വൈകിട്ട് 3.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.

തിരുച്ചിറപ്പള്ളി -നാഗര്‍കോവില്‍ ജങ്ഷന്‍ എക്‌സ്പ്രസ് ട്രെയിന്‍  തിരുവനന്തപുരം സെന്‍ട്രൽ  തീവണ്ടി  എക്‌സ്പ്രസ് ട്രെയിന്‍  Tiruchirappalli-Nager coil Junction Express train  Thiruvananthapuram
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ ജങ്ഷന്‍ എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടി

By

Published : Nov 20, 2020, 6:01 PM IST

തിരുവനന്തപുരം: തിരുച്ചിറപ്പള്ളി -നാഗര്‍കോവില്‍ ജങ്ഷന്‍ എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരത്തേയ്ക്ക് നീട്ടി. നബംബര്‍ 30 മുതല്‍ സർവിസ് പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

നാഗര്‍കോവില്‍ ജങ്ഷനിലുണ്ടായിരുന്ന സ്‌റ്റോപ്പ് നാഗര്‍കോവില്‍ ടൗണിലേക്ക് മാറ്റി. തിരുച്ചിറപ്പള്ളി ജങ്ഷനില്‍ നിന്ന് രാവിലെ ഏഴിന് യാത്ര തിരിക്കുന്ന തീവണ്ടി രാവിലെ 9.10ന് മധുരയിലും ഉച്ചക്ക് 1.49ന് നാഗര്‍കോവില്‍ ടൗണിലും വൈകിട്ട് 3.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. രാവിലെ 11.35ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ 12.40ന് നാഗര്‍കോവില്‍ ടൗണിലും വൈകിട്ട് 5.10ന് മധുരയിലും രാത്രി 7.55ന് തിരുച്ചിറപ്പള്ളി ജങ്ഷനിലും എത്തിച്ചേരും.

ABOUT THE AUTHOR

...view details