തിരുവനന്തപുരം:കാസർകോട് മണ്ഡലത്തിൽ മുസ്ലീം ലീഗ് കള്ളവോട്ട് വ്യാപകമായി നടത്തിയെന്ന എൽഡിഎഫിന്‍റെ പരാതി അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. കാസർകോട് മണ്ഡലത്തിലെ മാടായി പഞ്ചായത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. മുസ്ലീം ലീഗ് ശക്തി കേന്ദ്രമായ ഇവിടെ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഏജന്‍റിനെ ഭീഷണിപ്പെടുത്തിയാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. ദൃശ്യങ്ങൾ സഹിതമാണ് എൽഡിഎഫ് പരാതി നൽകിയത്.
കള്ളവോട്ട്; എൽഡിഎഫിന്‍റെ പരാതി അന്വേഷിക്കുമെന്ന് ടിക്കാറാം മീണ - kannur
മുസ്ലീം ലീഗ് ശക്തി കേന്ദ്രമായ മാടായിയില്‍ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഏജന്‍റിനെ ഭീഷണിപ്പെടുത്തിയാണ് കള്ളവോട്ട് ചെയ്തതെന്ന് ആരോപണം
ടിക്കാറാം മീണ
പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് ബൂത്തുകളിലും മുട്ടം ഗവൺമെന്‍റ് മാപ്പിള യുപി സ്കൂളിലും നടന്ന കള്ള വോട്ടിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവർ പലവട്ടം വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിയിൽ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകിയിരിക്കുന്നത്.
Last Updated : Apr 30, 2019, 11:49 AM IST