തിരുവനന്തപുരം: അഭയ കേസില്‍ പ്രതികള്‍ക്കെതിരെ വീണ്ടും നിര്‍ണായക സാക്ഷി മൊഴി. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍ എന്നിവര്‍ക്കതിരെയാണ് മൊഴി. ഇവര്‍ അധ്യാപകരായിരുന്ന കോട്ടയം ബിഎംസി കോളേജിലെ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കേസിലെ പന്ത്രണ്ടാം സാക്ഷിയും അഭയയുടെ അധ്യാപികയുമായിരുന്ന പ്രൊഫ. ത്രേസ്യാമ്മ മൊഴി നല്‍കി. നേരത്തെ നല്‍കിയ രഹസ്യ മൊഴിയില്‍ അവര്‍ ഉറച്ചു നിന്നു. സിസ്റ്റര്‍ സ്‌റ്റെഫി, ഫാ. തോമസ് കോട്ടൂര്‍ എന്നിവരെ ത്രേസ്യാമ്മ തിരിച്ചറിഞ്ഞു.
അഭയ കേസില്‍ വീണ്ടും നിര്‍ണായക സാക്ഷി മൊഴി - sister abhaya case
കേസിലെ പന്ത്രണ്ടാം സാക്ഷിയും അഭയയുടെ അധ്യാപികയുമായിരുന്ന പ്രൊഫ. ത്രേസ്യാമ്മ മൊഴി നല്‍കി. നേരത്തെ നല്‍കിയ രഹസ്യ മൊഴിയില്‍ അവര്‍ ഉറച്ചു നിന്നു. സിസ്റ്റര്‍ സ്‌റ്റെഫി, ഫാ. തോമസ് കോട്ടൂര്‍ എന്നിവരെ ത്രേസ്യാമ്മ തിരിച്ചറിഞ്ഞു
അഭയ കേസില്‍ ത്രേസ്യാമ്മയുടെ നിര്‍ണായക സാക്ഷി മൊഴി
കോട്ടയം ബിഎംസി കോളേജില്‍ മലയാളം വിഭാഗം മേധാവിയും അഭയയുടെ അധ്യാപികയുമായിരുന്നു ത്രേസ്യാമ്മ. കേസിലെ മറ്റൊരു പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ പ്രതിപട്ടികയില്‍ നിന്നും കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്നത്തെ വിചാരണയോടെ കേസിലെ ഒന്നാംഘട്ട വിചാരണ പൂര്‍ത്തിയായി. ഒക്‌ടോബര്‍ ഒന്നിന് കേസില്‍ വീണ്ടും വിചാരണ ആരംഭിക്കും.
Last Updated : Sep 17, 2019, 2:10 PM IST