കേരളം

kerala

ETV Bharat / state

ടി.പി ചന്ദ്രശേഖരന്‍റെ മകനെതിരായ വധഭീഷണി : അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി - ആർഎംപി

വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ടന്നും മുഖ്യമന്ത്രി

CM said that the threat letter case is being investigated  threat letter case  threat letter case investigation  KKRama  TP Chandrasekaran son  TP Chandrasekaran murder  ടി.പി ചന്ദ്രശേഖരന്‍റെ മകനെതിരായ വധഭീഷണി  വധഭീഷണി  വധഭീഷണി കത്ത്  ഭീഷണി കത്ത്  വടകര പൊലീസ്  ആർഎംപി  rmp
ടി.പി ചന്ദ്രശേഖരന്‍റെ മകനെതിരായ വധഭീഷണി; അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി

By

Published : Aug 4, 2021, 11:42 AM IST

Updated : Aug 4, 2021, 12:29 PM IST

തിരുവനന്തപുരം : കെ.കെ. രമ എംഎൽഎയുടെ മകനെയും ആർഎംപി സംസ്ഥാന സെക്രട്ടറിയെയും അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. രാമനാട്ടുകര സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട് തട്ടിക്കൊണ്ടു പോയ അഷ്റഫിനെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഫോണിൽ വിളിച്ചതായി പരാതി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

READ MORE:ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി

കഴിഞ്ഞ മാസമാണ് ടി.പി ചന്ദ്രശേഖരന്‍റെ മകനും ആർഎംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനും വധഭീഷണി കത്ത് ലഭിച്ചത്. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തത് കൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

Last Updated : Aug 4, 2021, 12:29 PM IST

ABOUT THE AUTHOR

...view details