നെയ്യാറ്റിന്‍കരയില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു - NREGS
തൊഴിലുറപ്പ് ജോലിക്കിടെ ആറാട്ടുകുഴി മുട്ടയ്ക്കാട് കോളനി നിവാസി ശോഭിയാണ് മരിച്ചത്.

നെയ്യാറ്റിന്‍കരയില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആറാട്ടുകുഴി മുട്ടയ്ക്കാട് കോളനി നിവാസി ശോഭിത (67) ആണ് തൊഴിലുറപ്പ് ജോലിക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.