തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ ഉത്തേജന പാക്കേജിനുള്ള പണം വായ്‌പയിലൂടെ കണ്ടെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഏപ്രിൽ മാസത്തിൽ 20000 കോടി രൂപ ജനങ്ങളുടെ കയ്യിലെത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. അടുത്ത വർഷത്തെ സർക്കാരിന്‍റെ വായ്‌പാ പരിധിയായ 25000 കോടിയുടെ പകുതി ഏപ്രിൽ മാസത്തിൽ വായ്‌പ നൽകാമെന്ന് കേന്ദ്രം തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ആറ് മാസത്തെ പെൻഷൻ കുടിശിക അതിലൂടെ വിതരണം ചെയ്യും. സഹകരണ സംഘങ്ങളിൽ നിന്ന് വായ്‌പ എടുത്ത് രണ്ട് മാസത്തെ മൂൻകൂർ ക്ഷേമ പെൻഷൻ ഈ മാസം വിതരണം ചെയ്യും.
കൊവിഡ് പാക്കേജിന് വായ്‌പയിലൂടെ പണം കണ്ടെത്തുമെന്ന് ധനമന്ത്രി - ധനമന്ത്രി തോമസ് ഐസക്
ഏപ്രിൽ മാസത്തിൽ 20000 കോടി രൂപ ജനങ്ങളുടെ കയ്യിലെത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സഹകരണ സംഘങ്ങളില്‍ നിന്ന് വായ്‌പ എടുത്ത് രണ്ട് മാസത്തെ മുൻകൂർ ക്ഷേമ പെൻഷനും ഈ മാസം വിതരണം ചെയ്യും.
ആറ് മാസത്തെ പെൻഷൻ കുടിശിക അടുത്ത മാസം നൽകും. വായ്‌പയിലൂടെയാണ് എല്ലാ രാജ്യങ്ങളും മാന്ദ്യത്തിൽ നിന്ന് കരകയറുന്നത്. അതിനാൽ വായ്പയെ വല്ലാതെ ഭയക്കേണ്ട കാര്യമില്ല. കേന്ദ്രം നിലപാട് മാറ്റിയാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്ക വേണ്ട. അതിന് വഴി കണ്ടു വച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാന്ദ്യത്തെ നേരിടാൻ ഇത്രയൊക്കെ ചെയ്ത സംസ്ഥാന സർക്കാരിന്‍റെ മെക്കിട്ട് കയറുകയല്ല പ്രതിപക്ഷം ചെയ്യേണ്ടത്. സംസ്ഥാനത്തിന് എന്തു ചെയ്തുവെന്ന് കേന്ദ്രത്തോട് ചോദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കി.