തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കേസന്വേഷണം കൂടുതല്‍ വേഗത്തിലാക്കാനും പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനുമാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി അഞ്ച് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. സൈബര്‍ സെല്ലിന്‍റെയും സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയും സഹകരണവും അന്വേഷണത്തിന് ലഭിക്കുന്നുണ്ട്.പ്രതിക്ക് താമസസൗകര്യവും സാമ്പത്തികസഹായവും നല്‍കിവന്നിരുന്ന സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേരെക്കൂടി കേസില്‍ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൃത്യത്തിന് ഉപയോഗിച്ച കാര്‍ ഒളിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. കൂടാതെ കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനും ഇമാമിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായും ഡിജിപി അറിയിച്ചു.
തൊളിക്കോട് പീഡനക്കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി - rape case of imam
കേസിലെ പ്രതികളെ പിടികൂടുന്നതിന് സംസ്ഥാനത്തും പുറത്തുമായി അഞ്ച് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി പറഞ്ഞു.
ഇമാം ഷെഫീഖ് അല്‍ ഖാസിമി
തിരുവനന്തപുരം റേഞ്ച് ഐജി യുടെനിയന്ത്രണത്തിലുള്ള സംഘത്തിൽ നെടുമങ്ങാട് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍.ഡി, പാലോട് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍കെബി, വിതുര എസ്എച്ച് ഒ വി നിജാം എന്നിവരും, മൂന്ന് സബ്ഇന്‍സ്പെക്ടര്‍മാരും മൂന്ന് അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ര്‍മാരും രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്നു.