തിരുവനന്തപുരം :ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെൺ സുഹൃത്തിനെ കാണാൻ ഇന്നലെയാണ് കിരണ്‍ ആഴിമലയില്‍ എത്തിയത്.
സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ യുവാവിനെ കാണാനില്ല ; ദുരൂഹത ആരോപിച്ച് കുടുംബം - ആഴിമല
കഴിഞ്ഞ ദിവസമാണ് നരുവാമൂട് സ്വദേശി കിരണ്‍ പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയത്
സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ യുവാവിനെ കാണാനില്ല: ദുരഹത ആരോപിച്ച് കുടുംബം
രാത്രി വൈകിയും കിരണ്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്ത് അന്വേഷിച്ചെത്തിയിരുന്നു. പരിശോധനയില്‍ തീരത്തിന് സമീപത്ത് നിന്നും കിരണിന്‍റേതെന്ന് സംശയിക്കുന്ന ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് വിഴിഞ്ഞം പൊലീസിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.