തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നിയന്ത്രണങ്ങളോടെ നടക്കും. സാമൂഹിക അകലം പാലിച്ച് നാലമ്പലത്തിന് പുറത്ത് വിദ്യാരംഭ ചടങ്ങുകള്‍ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നിയന്ത്രണങ്ങളോടെ നടത്തും
ചടങ്ങുകള്‍ ആചാര്യന്മാര്‍ നിയന്ത്രിക്കും. കുട്ടികളുടെ നാവില്‍ രക്ഷിതാക്കള്‍ ആദ്യാക്ഷരം കുറിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നിയന്ത്രണങ്ങളോടെ നടത്തും
മുന്‍വര്‍ഷങ്ങളിലേത് പോലെ ആചാര്യന്മാരുടെ മടിയിലിരുത്തി കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കാനാകില്ല. ആചാര്യന്മാര്‍ ചടങ്ങുകള്‍ നിയന്ത്രിക്കുക മാത്രമാകും ചെയ്യുക. കുട്ടികളുടെ രക്ഷിതാക്കളാകും നാവില്‍ ആദ്യാക്ഷരം കുറിക്കേണ്ടത്. ചടങ്ങുകൾക്കുള്ള എല്ലാ സാധനങ്ങളും രക്ഷിതാക്കൾ തന്നെ കൊണ്ടുവരണം. ആരോഗ്യ സുരക്ഷയെ കരുതി ക്ഷേത്രങ്ങളിൽ തിരക്ക് അനുവദിക്കില്ലെന്നും എൻ.വാസു പറഞ്ഞു.